Skip to main content

16,53,000 കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യും

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്ന് മുതല്‍ 19 വയസ്സ് വരെ പ്രായമുള്ള 16,53,000 കുട്ടികള്‍ക്കും വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യും. കുട്ടികളില്‍ കണ്ടു വരുന്ന ആരോഗ്യ പ്രശ്‌നമായ വിളര്‍ച്ചയുടെ പ്രധാന കാരണം വിരബാധയാണ്.  ആറു മാസത്തിലൊരിക്കല്‍ വിരനശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുന്നത് വിളര്‍ച്ച തടയുകയും കുട്ടികളൂടെ ശാരീരിക വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യും. ഒന്ന് മുതല്‍ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളിലും അങ്കണവാടികളിലും വെച്ചാണ് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത്. ഒന്ന് മുതല്‍ രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അരഗുളികയും രണ്ട് മുതല്‍ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരുഗുളികയും തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ച് കൊടുക്കണം. മൂന്ന് മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ ഉച്ച ഭക്ഷണത്തിന് ശേഷം ഒരുഗുളിക ഒരു ഗ്ലാസ്സ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. കുട്ടികള്‍  ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ കഴിച്ചു എന്ന് മാതാപിതാക്കളും അദ്ധ്യാപകരും ഉറപ്പാക്കണ മെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു..
 

date