Skip to main content

മാലിന്യ സംസ്‌കരണത്തില്‍ പൊന്നാനി ഇനി സ്മാര്‍ട്ടാകും

മൊബൈല്‍ ആപ്പ് ഉപയോഗിച്ചുള്ള ഹരിതമിത്രം - സ്മാര്‍ട്ട് ഗാര്‍ബേജ് മോണിട്ടറിങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്നാനി നഗരസഭയില്‍ തുടക്കമായി.  നഗരസഭയിലെ 51 വാര്‍ഡുകളിലായി ഇരുപതിനായിരത്തോളം വീടുകളിലും 2500 ഓളം വാണിജ്യ സ്ഥാപനങ്ങളിലും ഹരിത മിത്രം ആപ്പിന്റെ ക്യൂ ആര്‍ കോഡുകള്‍ ഇതിനോടകം പതിച്ചിട്ടുണ്ട്. ഹരിതകര്‍മ്മ സേനയുടെ അജൈവ മാലിന്യ ശേഖരണവും യൂസര്‍ ഫീ അടക്കലും ഇനി ഹരിത മിത്രം ആപ്പ് വഴി ആയിരിക്കും. ഹരിതകേരളം മിഷന് വേണ്ടി കെല്‍ട്രോണ്‍ വികസിപ്പിച്ചിട്ടുള്ള സോഫ്ട്‌വെയറാണ് ഹരിതമിത്രം - സ്മാര്‍ട്ട് ഗാര്‍ബേജ് മോണിട്ടറിങ് സിസ്റ്റം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും പദ്ധതികളും  മോണിട്ടര്‍ ചെയ്യുന്നതിനായാണ് ഹരിതമിത്രം ആപ്പ് തയ്യാറാക്കിയിട്ടുള്ളത്.
തേവര്‍ ക്ഷേത്രം എട്ടാം വാര്‍ഡില്‍ വെളിച്ചെണ്ണ പറമ്പില്‍ ബാലകൃഷ്ണന്റെ വീട്ടില്‍ വെച്ച് പദ്ധതിക്ക് തുടക്കമായി. നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീനാസുദേശന്‍, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല, കൗണ്‍സിലര്‍ വി.പി പ്രബീഷ്, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ആര്‍ ഹാരിഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരയ ഹുസൈന്‍, പവിത്രന്‍, നവകേരളം ആര്‍.പി ബവിഷ, തേറയില്‍ ബാലകൃഷ്ണന്‍, ഐ.ആര്‍.ടി.സി  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  സുദീഖ് ചേകവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date