Skip to main content

വര്‍ക്കിങ് ഗ്രൂപ്പ് യോഗം

എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം സഫലമാക്കാന്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരണത്തിന് ഫണ്ട് വകയിരുത്തണമെന്നും നഗരസൗന്ദര്യവല്‍ക്കരണം, ജനസൗഹൃദ മുനിസിപ്പല്‍ കാര്യാലയം എന്നിവയ്ക്കു തുക അനുവദിക്കണമെന്നും മഹാ കവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമി ഹാളില്‍ ചേര്‍ന്ന കൊണ്ടോട്ടി നഗരസഭ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. 2023 - 24 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചെയര്‍പേഴ്‌സണ്‍ സി ടി ഫാത്തിമത്ത് സുഹറാബി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ സനൂപ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.മിനിമോള്‍ പദ്ധതി വിശദീകരണം നല്‍കി. സ്ഥിരം സമിതി അധ്യക്ഷരായ അഷ്‌റഫ് മടാന്‍ , എ.മുഹ്ദീന്‍ അലി, റംല കൊടവണ്ടി, അബീന പുതിയറക്കല്‍, കൗണ്‍സിലര്‍മാരായ ശിഹാബ് കോട്ട, ഷബീബ തുടങ്ങിയവര്‍ സംസാരിച്ചു.
 

date