Skip to main content

സോണല്‍ സെലക്ഷന്‍ 20, 21 തിയ്യതികളില്‍

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന  സ്‌കൂള്‍, പ്ലസ് വണ്‍,  കോളേജ്, ഹോസ്റ്റലുകളിലേക്ക് മലപ്പുറം ജില്ലയില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക്  2023-24 അധ്യായനവര്‍ഷത്തേക്കുള്ള സോണല്‍ സെലക്ഷന്‍ ജനുവരി 20, 21 തിയ്യതികളില്‍ കോഴിക്കോട്  ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ്, ഈസ്റ്റ് ഹില്ലില്‍  നടത്തും. സ്‌കൂള്‍, പ്ലസ് വണ്‍ ക്ലാസ്സുകളിലേക്ക് 20 നും കോളേജ്,  അണ്ടര്‍ 14 ഗേള്‍സ് ഫുട്‌ബോള്‍ അക്കാഡമികളിലേക്ക്  21 നും  സെലക്ഷന്‍ നടക്കും.  അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളീബോള്‍, ബാസ്‌ക്കറ്റ് ബോള്‍ (ജില്ലാതല സെലക്ഷന്‍ കിട്ടിയവര്‍)  സ്വിമ്മിംഗ്, ബോക്‌സിംഗ്, ജൂഡോ, ഫെന്‍സിംഗ്, ആര്‍ച്ചറി, റസ്ലിംഗ്, തൈയ്‌കൊണ്ടോ, സൈക്ലിംഗ്, നെറ്റ്‌ബോള്‍, ഹോക്കി,  കബഡി, ഹാന്റ്‌ബോള്‍, ഖൊ ഖൊ, വെയ്റ്റ് ലിഫ്റ്റിംഗ് (കോളേജ് മാത്രം) എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷന്‍ നടത്തുന്നത്.

സെലക്ഷനില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ംംം.ുെീൃെേരീൗിരശഹ.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റിലുള്ള ലിങ്ക് വഴി ഓണ്‍ലൈന്‍ റെജിസ്റ്റര്‍ ചെയ്യണം. കൂടാതെ ജനന സര്‍ട്ടിഫിക്കറ്റ്, ഏത് ക്ലാസില്‍ പഠിക്കുന്നുവെന്ന് തെളിയിക്കുന്നതിന് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അതാതു കായിക ഇനത്തില്‍ മികവ് തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം  ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ്, ഈസ്റ്റ് ഹില്‍, കോഴിക്കോട്  രാവിലെ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734701, 9496841575
 

date