Skip to main content

പൊന്നാനി നഗരസഭ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചു

സാമൂഹിക വികസനത്തിലധിഷ്ഠിതമായ വികസന കാഴ്ചപ്പാടുമായി പൊന്നാനി നഗരസഭയില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയുടെ 2023- 24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം ചേര്‍ന്നത്. നഗരത്തിന്റെ വിവിധങ്ങളായ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത്, സാമൂഹിക വികസനത്തിലധിഷ്ഠിതമായ വികസന കാഴ്ചപ്പാടുമായാണ് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചത്.    വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് വികസന, ക്ഷേമ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചയും സംഘടിപ്പിച്ചു.

പൊന്നാനി മാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, ഷീനാസുദേശന്‍, ഒ.ഒ ഷംസു, ടി. മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍മാരായ അജീന ജബ്ബാര്‍, ഫര്‍ഹാന്‍ ബിയ്യം, ഗിരീഷ് കുമാര്‍, അനുപമ, മുനിസിപ്പല്‍ എഞ്ചിനീയര്‍ പി. രഘു എന്നിവര്‍ സംസാരിച്ചു. നഗരസഭ സെക്രട്ടറി എസ്. സജിറൂണ്‍ അവസ്ഥ രേഖ തയ്യാറാക്കല്‍ വിശദീകരണം നടത്തി. വികസന സ്ഥിരം സമിതി അധ്യക്ഷ എം. ആബിദ സ്വാഗതവും  നഗരസഭ പ്ലാന്‍ ക്ലര്‍ക്ക് അജിലേഷ് നന്ദിയും പറഞ്ഞു
 

date