Skip to main content

തിരുവള്ളൂരിൽ 'പിക്അപ് ' ശില്പശാല

തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയ പാഠത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി അഭിരുചി ശില്പശാല 'പിക്അപ്' സംഘടിപ്പിച്ചു. ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടർ ഷാഹിദ് കോമത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ അടിത്തറ ശക്തമാണെങ്കിലും ഈ മേഖലയിൽ പുതിയ സാധ്യതകൾ കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. സിറാജുദ്ദീൻ പറമ്പത്ത് വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് എഫ് എം മുനീർ , സ്റ്റാന്റിങ്ങ് കമ്മറ്റി അധ്യക്ഷരായ കെ.വി.ഷഹനാസ്, പി.അബ്ദുറഹ്മാൻ, ജനപ്രതിനിധികളായ ബവിത്ത് മലോൽ, ജസ്മിന ചങ്ങരോത്ത്, പി.പി.രാജൻ, ഹംസ വായേരി എന്നിവർ സംസാരിച്ചു

date