Skip to main content

ഒഞ്ചിയത്ത് അഞ്ചര കോടിയുടെ വികസന പദ്ധതികൾ

ഒഞ്ചിയം ഗ്രാമപഞ്ചായത്ത് 2023-24 വർഷത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് വികസന സെമിനാർ അംഗീകാരം നൽകി. ഉൽപാദന മേഖലയിൽ ഊന്നൽ 
നൽകുന്നതിനോടൊപ്പം ഭവന പദ്ധതികൾക്കും തീരദേശ ഉന്നമനത്തിനായും പദ്ധതികൾ ആസൂത്രണം ചെയ്തു.

പഞ്ചായത്ത്‌ പ്രസിഡന്റ് പി. ശ്രീജിത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹീസ നൗഷാദ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ മഠത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശശികല ദിനേശൻ, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ യു.എം സുരേന്ദ്രൻ, ശാരദ വത്സൻ പഞ്ചായത്ത്‌ അംഗങ്ങൾ, പഞ്ചായത്ത്‌ സെക്രട്ടറി എം പി രജുലാൽ, അസി. സെക്രട്ടറി വി. ശ്രീകല, പ്ലാൻ കോഡിനേറ്റർ അമൃത എസ് എന്നിവർ സംബന്ധിച്ചു.

date