Skip to main content
വനിതകള്‍ക്കുള്ള ഇടവിള കിറ്റിന്റെ വിതരണോദ്ഘാടനം കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ നിര്‍വഹിക്കുന്നു

ഇടവിള കിറ്റ് വിതരണം ചെയ്തു

കൂത്താളി ഗ്രാമപഞ്ചായത്തിൽ വനിതകള്‍ക്കുള്ള ഇടവിള കിറ്റിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ നിര്‍വഹിച്ചു. 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിറ്റ് വിതരണം ചെയ്യുന്നത്. കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, അതിലൂടെ വരുമാനമാര്‍ഗം കണ്ടെത്തുക, ഗ്രാമപഞ്ചായത്ത് ഭക്ഷ്യസ്വയം പര്യപ്തതയില്‍ എത്തിച്ചേരുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. 

ചടങ്ങിൽ വൈസ് പ്രസിഡന്റ് അനൂപകുമര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി സ്റ്റീഫന്‍, കര്‍ഷകര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date