Post Category
കൂമ്പാറ മാങ്കുന്ന് ചുള്ളിയകം റോഡ് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറ മാങ്കുന്ന് ചുള്ളിയകം റോഡ് ഉദ്ഘാടനം ചെയ്തു. 5 ലക്ഷം രൂപ എം എൽ എ ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്. റോഡിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവ്വഹിച്ചു.
ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, പ്രദേശവാസികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments