Post Category
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി ടീച്ചർ ഫിസിക്സ് തസ്തികയിലേക്ക് ശ്രവണ പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സിൽ ബിരുദാനന്തര ബിരുദവും ബി.എഡ്, എംഎഡ് അല്ലെങ്കിൽ സെറ്റ്, നെറ്റ് ആണ് യോഗ്യത. ഉദ്യോഗാർഥികൾ 2022 ജനുവരി 1ന് 40 വയസ് കഴിഞ്ഞവരാവരുത് (നിയമാനുസൃത വയസിളവ് സഹിതം). 45600-95600 രൂപയാണ് ശമ്പള സ്കെയിൽ.
ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 23നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
പി.എൻ.എക്സ്. 389/2023
date
- Log in to post comments