Skip to main content

1,178 എൻജിനിയറിങ് വിദ്യാർത്ഥികൾക്ക് ഫീസിളവ്: മന്ത്രി ഡോ. ആർ ബിന്ദു

സംസ്ഥാനത്തെ സ്വാശ്രയ എൻജിനിയറിങ്, ആർക്കിടെക്ചർ കോളേജുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1178 വിദ്യാർത്ഥികളുടെ സ്‌പെഷ്യൽ ഫീസ് പൂർണ്ണമായും ഒഴിവാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ഓരോ സ്വാശ്രയ കോളേജും സർക്കാരിനു നൽകിയ 50 ശതമാനം സീറ്റിൽ പ്രവേശനം ലഭിച്ചതിലുള്ള നിർധനരായ 25 ശതമാനം കുട്ടികളെയാണ് ഫീസ് ഇളവിന് പരിഗണിച്ചത്. 5000 രൂപമുതൽ 25,000 രൂപ വരെയുള്ള ഫീസ് ഇളവാണ് ലഭിക്കുക. സ്‌പെഷ്യൽ ഫീസ് ഒഴിവാക്കിയതിന് പുറമെ സ്‌കോളർഷിപ്പ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

2021-22 ബാച്ചിലെ ഫീസിളവ് ആനുകൂല്യത്തിന് അർഹരായവരുടെ പട്ടിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി.എൻ.എക്സ്. 402/2023

date