Skip to main content

ഫയൽ തീർപ്പാക്കൽ യജ്ഞം: ഭക്ഷ്യവകുപ്പിൽ 48032 ഫയൽ തീർപ്പാക്കി

മുഖ്യമന്ത്രിയുടെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുമായി ബന്ധപ്പെട്ട് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൽ 48,032 ഫയൽ ഇതുവരെ തീർപ്പാക്കി. സെക്രട്ടേറിയറ്റ് തലത്തിൽ 2372 ഫയലുകളിൽ 1,083 എണ്ണം തീർപ്പാക്കി. ഉപവകുപ്പുകളിൽ 80,456 ഫയലുകളിൽ 46,949 എണ്ണം തീർപ്പാക്കി. ഭക്ഷ്യമന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വിവിധ അദാലത്തുകൾ ഇതിനായി സംഘടിപ്പിച്ചിരുന്നു.

പി.എൻ.എക്സ്. 404/2023

date