Skip to main content

ഡി.എല്‍.എഡ് സ്പോട്ട് അഡ്മിഷന്‍

2022-24 വര്‍ഷത്തെ സ്വാശ്രയ മേഖലയിലെ ഒഴിവ് വന്ന ഡി.എല്‍.എഡ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍  ജനുവരി 28ന് രാവിലെ 10ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്കാണ് സ്പോട്ട് അഡ്മിഷനില്‍  അവസരം ഉള്ളത്. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാനെത്തുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഇന്റര്‍വ്യൂവിന് എത്തണം. സീറ്റ് ഒഴിവുള്ള ഡി.എല്‍.എഡ് കോളേജുകളുടെ വിശദ വിവരം മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ddemlpm.blogspot.com എന്ന ബ്ലോഗില്‍ ലഭിക്കും. ഫോണ്‍: 8848789896

date