Skip to main content
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്വയം തൊഴില്‍ മാര്‍ഗ്ഗനിര്‍ദ്ദേശ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്യുന്നു.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്വയം തൊഴില്‍ മാര്‍ഗ്ഗനിര്‍ദ്ദേശ സെമിനാര്‍

 

 

       യുവജനങ്ങളിലെ സംരംഭകസന്നദ്ധത വളര്‍ത്തിയെടുക്കുന്നതിനും സംരംഭക പദ്ധതികള്‍ക്കാവശ്യമായ വായ്പ സൗകര്യങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. അവസരങ്ങളില്‍  സമയോചിതമായി ഇടപെടാനുളള മനസ്സാണ് സംരംഭകര്‍ക്ക് ആവശ്യമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വൈത്തിരി താലൂക്കിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ നടത്തിവരുന്ന സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികളെയും ഇതര സ്വയം തൊഴില്‍ സംരംഭകരെയും ഉള്‍പ്പെടുത്തിയാണ് ട്രെയിനിംഗ് സംഘടിപ്പിച്ചത്.

         'സംരംഭക സന്നദ്ധതയും അനന്തമായ അവസരങ്ങളും' എന്ന വിഷയത്തില്‍ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകന്‍ ആല്‍ബിന്‍ ജോണ്‍ ക്ലാസ്സെടുത്തു.

         ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍.രവികുമാര്‍ അധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി. അബ്ദുള്‍ റഷീദ് സ്വാഗതം ആശംസിച്ചു.     മുനിസിപ്പല്‍ വികസനകാര്യ സ്റ്റാന്റ്‌റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു ജോസ്, എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ. ആലിക്കോയ ,ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ബിജു അഗസ്റ്റിന്‍, സി. ആര്‍.പ്രസാദ്, വി.എസ്. സഞ്ജയ് എന്നിവര്‍ സംസാരിച്ചു. 

 

 

date