Skip to main content

സബ് ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്

ജില്ലാ സബ്ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജനുവരി 29 ഞായറാഴ്ച അത്താണിക്കല്‍ എം.ഐ.സി ഹൈസ്‌കൂളില്‍ വച്ച് നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ 26 ന് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു. 2007 ജനുവരി ഒന്നിന് ശേഷം ജനിച്ചവരായിരിക്കണം അപേക്ഷകര്‍. ടീമുകള്‍ രാവിലെ 8. 30 ന് റിപ്പോര്‍ട്ട് ചെയ്യണം. കാസര്‍കോട് വെച്ച് ഫെബ്രുവരി 11,12,13 തീയതികളില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കും.
 

date