Skip to main content

സ്പർശ്; കുഷ്ഠരോഗ നിർമ്മാർജ്ജന പക്ഷാചരണം ഇന്ന് തുടങ്ങും*

 

 

 

 കുഷ്ഠരോഗ നിർമ്മാർജ്ജന ദിനത്തിന്റെ ഭാഗമായി സ്പർശ് 'കുഷ്ഠരോഗ നിർമ്മാർജ്ജന പക്ഷാചരണത്തിന് ഇന്ന് (തിങ്കൾ) തുടക്കമാകും."പൊരുതാം കുഷ്ഠരോഗത്തിനെതിരെ, ചരിത്രമാക്കാം കുഷ്ഠരോഗത്തെ'' എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെയാണ് കുഷ്ഠരോഗ നിർമ്മാർജ്ജന പക്ഷാചരണമായി ആചരിക്കുന്നത്.കുഷ്ഠരോഗ നിർമാർജന പക്ഷാചരണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രത്യേകം ഗ്രാമസഭകൾ വിളിച്ചു ചേർത്ത് കുഷ്‌ഠരോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും സ്ക്രീനിംഗ് ക്യാമ്പുകളും നടത്തും. രോഗബാധിതരായി അംഗവൈകല്യം ബാധിച്ചവർക്ക് പുനരധിവാസം ഉറപ്പാക്കുന്നതിനും, അംഗവൈകല്യം തടയുന്നതിനാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനും, കുഷ്‌ഠരോഗവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും സാമൂഹ്യ ഭ്രഷ്ടും നീക്കുന്നതിനുമായി വിപുലമായ ബോധവൽക്കരണ പ്രചരണ പരിപാടികൾ നടത്തും. സർക്കാർ ഇതര സാമൂഹ്യ സംഘടനകളുടെ സഹകരണത്തോടെയാണ് വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നത്.കുഷ്ഠരോഗ വിമുക്ത ഭാരതമെന്ന ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി "ഇപ്പോൾ പ്രവർത്തിക്കാം, കുഷ്ഠ രോഗത്തെ ഇല്ലാതാക്കാം" എന്ന ലോകാരോഗ്യ സംഘടനയുടെ മുദ്രാവാക്യം പ്രാവർത്തികമാക്കാൻ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

date