Skip to main content

ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ 

 

ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്-II (എൽ.ഡി.വി.), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (നേരിട്ടുള്ള നിയമനം/തസ്തികമാറ്റം) (കാറ്റഗറി നമ്പർ 19/2021 & 20/2021) തസ്തികകളുടെ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് & റോഡ് ടെസ്റ്റ്) ജനുവരി 28, 30, 31, ഫെബ്രുവരി 1, 2, 3 എന്നീ ആറ് പ്രവൃത്തി ദിനങ്ങളിലായി നടത്തുന്നു. കേരള കാർഷിക സർവ്വകലാശാല ഹൈസ്കൂൾ ഗ്രൗണ്ട്, വെളളാനിക്കരയിൽ വച്ച് രാവിലെ 6  മണി മുതലാണ് പരീക്ഷ.  പ്രായോഗിക പരീക്ഷയ്ക്ക് ഉൾപ്പെടുത്തിയ ഉദ്യോഗാർത്ഥികൾ തങ്ങളുടെ പി.എസ്.സി. പ്രൊഫൈലിൽ നിഷ്കർഷിച്ച തീയതിയിലും, സമയത്തും ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ്, അഡ്മിഷൻ ടിക്കറ്റ് എന്നിവ സഹിതം കൃത്യസമയത്ത് കേരള കാർഷിക സർവ്വകലാശാല ഹൈസ്ക്കൂൾ ഗ്രൗണ്ട്, വെളളാനിക്കരയിൽ ഡ്രൈവിംഗ് പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകണം.

date