Skip to main content

റിസോഴ്‌സ് അധ്യാപക നിയമനം

 

                സര്‍വ്വശിക്ഷാ അഭിയാന്‍ നടപ്പിലാക്കിവരുന്ന സംയോജിത വിദ്യാഭ്യാസ പദ്ധതിയുടെ(ഐ.ഇ.ഡി.സി) കീഴില്‍ ഓട്ടിസം സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തില്‍ റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടുവും ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത റഗുലര്‍ സ്‌പെഷ്യല്‍ എജ്യുക്കേഷനും ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍(എ.എസ്.ഡി), ഡിഗ്രി/ഡിപ്ലോമയും (ആര്‍.സി.ഐ അംഗീകൃതം) ടി.ടി.സി/ബി.എഡ് യോഗ്യതയുള്ളവരുമായിരിക്കണം. ടി.ടി.സി/ബി.എഡ് യോഗ്യതയുമുള്ളവരുടെ അഭാവത്തില്‍ അംഗീകൃത സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ (എ.എസ്.ഡി) ഡിഗ്രി, ഡിപ്ലോമ ഉള്ളവരേയും പരിഗണിക്കും.  പ്രായം 2018 ജനുവരി 1ന് 40 വയസ്സ് കവിയരുത്. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, ജനന തീയതി, മേല്‍വിലാസം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയുമായി നവംബര്‍ 29ന് രാവിലെ 9.30ന് സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ ഹാജരാകണം. ഫോണ്‍ 04936 203338.

date