Skip to main content

സൗജന്യ തൊഴിൽ പരിശീലനം 

 

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശ്ശൂർ ജില്ലയിലെ വില്ലടത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിലേക്ക് 18 നും 44 വയസ്സിനും ഇടയിൽ പ്രായമുള്ള  തൊഴിലന്വേഷകരായ യുവതീയുവാക്കളിൽ നിന്നും സൗജന്യ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബ്യൂട്ടി പാർലർ മാനേജ്മെന്റ് പരിശീലനം - (സ്ത്രീകൾക്ക് മാത്രം) 30 ദിവസം, കൃഷി ഉദ്യമി (നൂതന കൃഷി രീതികളും വളർത്തുമൃഗ പരിപാലനവും) 13 ദിവസം, മുള, ചൂരൽ കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണ പരിശീലനം - 13 ദിവസം, കൂൺ കൃഷി പരിശീലനം 10 ദിവസം, പശു വളർത്തൽ, മണ്ണിര കംമ്പോസ്റ്റ് നിർമ്മാണം - 10 ദിവസം എന്നിവയിലാണ് പരിശീലനം. 

പരിശീലനം (ഭക്ഷണം, താമസം ഉൾപ്പെടെ) സൗജന്യമായിരിക്കും. ഒരു വ്യക്തിക്ക് ഒരു പരിശീലന പരിപാടിയിൽ മാത്രമേ പങ്കെടുക്കുവാൻ സാധിക്കൂ. പരിശീലന സമയം രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ എൻസിവിഇടി സർട്ടിഫിക്കറ്റ് ലഭിക്കും. വിദ്യാർത്ഥികളും മറ്റു ജില്ലാ നിവാസികളും അപേക്ഷിക്കുവാൻ അർഹരല്ല. ഫോൺ: 0487-2694412, 9447196324.

date