Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു 

 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിലെ ഹെർബെർട് നഗർ ഐടിഐയിൽ ഇലക്ട്രോണിക് മെക്കാനിക് ട്രേഡിലെ പരിശീലനാർത്ഥികളുടെ പഠനോപകരണം സിആർഓ ഡ്യൂവൽ ട്രേസ് (2 എണ്ണം) വിതരണം നടത്തുന്നതിന് സ്ഥാപനങ്ങളിൽ നിന്നും / വ്യക്തികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. 

ക്വട്ടേഷനുകളിൽ ക്വട്ടേഷൻ ദാതാവിന്റെ ഒപ്പ് നിർബന്ധമായും ഉണ്ടായിരിക്കണം. ക്വട്ടേഷൻ സീൽ വെച്ച കവറുകളിൽ ഡെപ്യൂട്ടി ഡയറക്ടർ, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് -20 എന്ന വിലാസത്തിൽ അയച്ച് തരികയോ നേരിട്ട് എത്തിക്കുകയോ ചെയ്യേണ്ടതാണ്. കവറിനു പുറത്ത് ക്വട്ടേഷൻ നമ്പറും ഹെർബർട്ട് നഗർ ഐടിഐയിലേക്കുള്ള പാനോപകരണം വിതരണം നടത്തുന്നതിനുള്ള ക്വട്ടേഷൻ എന്നും വ്യക്തമായി എഴുതണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 02 ഉച്ചയ്ക്ക് 2 മണി. കൂടുതൽ വിവരങ്ങൾക്ക്: 7594059670

date