Skip to main content

ജില്ലാ പഞ്ചായത്തിന്റെ  സ്റ്റാർട്ടപ്പ് ഹാക്കത്തോൺ

 

തദ്ദേശീയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ  സ്റ്റാർട്ടപ്പുകൾക്ക് സഹായം നൂതന പദ്ധതിക്ക് ഇന്ന് (തിങ്കൾ) തുടക്കം.

 ആശയങ്ങളുടെ അവതരണത്തിനായുള്ള സ്റ്റാർട്ടപ്പ് ഹാക്കത്തോൺ  ജനുവരി 30ന് രാവിലെ 10 മണിക്ക് കാക്കനാട് ഹോട്ടൽ പാർക്ക് റെസിഡൻസിയിൽ  ഹൈബി ഈഡൻ  എം പി. ഉദ്ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. 

പ്രാദേശിക തലത്തിലുള്ള ഉൽപന്ന സേവന ആവശ്യങ്ങളെ കൂട്ടിച്ചേർത്ത് ബിസിനസ്സ് ആശയങ്ങളായി രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഉല്ലാസ് തോമസ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അംഗവ  എസ്. ആർ.ജി.ചെയർമാനുമായ ജിജു പി. അലക്സ്, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ   പി.എം. ഷഫീക്ക്, ജില്ലാ വ്യവസായ കേന്ദ്രം, ജനറൽ മാനേജർ പി.എ. നജീബ്, മാനേജർ എസ്. ഷീബ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റാണിക്കുട്ടി ജോർജ്, ആശ സനിൽ, എം.ജെ. ജോമി, കെ.ജി.ഡോണോ മാസ്റ്റർ 
തുടങ്ങിയവർ സംസാരിക്കും.

date