Skip to main content

മറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ദന്തൽ ക്ലിനിക്ക്

 

കാലടി മറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ  ദന്തൽ ക്ലിനിക്ക് നിർമ്മാണത്തിന് തുടക്കമായി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസ്സിക്കുട്ടി നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷ പദ്ധതിയിൽ 25 ലക്ഷം രൂപ വകയിരുത്തിയാണ് ദന്തൽ ക്ലിനിക്ക് നിർമ്മിക്കുന്നത്.

 കാലടി, മഞ്ഞപ്ര, മലയാറ്റൂർ, കാഞ്ഞൂർ, ഒക്കൽ പഞ്ചായത്തുകളിൽ നിന്നുമായി ദിവസേന നാനൂറിലധികം രോഗികളാണ് മറ്റൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വിവിധ ചികിത്സകൾക്കായി എത്തുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ലബോറട്ടറി, എക്സ്-റേ, ഫിസിയോതെറാപ്പി സൗകര്യങ്ങൾ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഉണ്ടെങ്കിലും ദന്തൽ  രോഗങ്ങൾക്ക് സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ദന്തൽ ക്ലിനിക് നിർമ്മിക്കാൻ തിരുമാനിച്ചത്.

കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ.ജോർജ്ജ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ സരിത സുനിൽ ചാലാക്ക, ഷിജി ജോയി, അംഗങ്ങളായ ആൻസി ജിജോ, സിജോ ചൊവ്വരാൻ, സീലിയ വിന്നി, പഞ്ചായത്ത് അംഗം സിജു കല്ലുങ്ങൽ, മെഡിക്കൽ ഓഫീസർ ഡോ. നസീമ നജീബ് തുടങ്ങിയവർ പങ്കെടുത്തു.

date