Skip to main content

തൊഴിൽ മേള 'പുതുജാലകം 2023' സംഘടിപ്പിച്ച് പറവൂർ ബ്ലോക്ക് പഞ്ചായത്ത് 

 

പറവൂർ ബ്ലോക്ക് പഞ്ചായത്തും എറണാകുളം ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായി തൊഴിൽ മേള 'പുതുജാലകം 2023' സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന മേള എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം ഉദ്ഘാടനം ചെയ്തു. 

കേരളത്തിൽ 37 ലക്ഷം അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർ ഉണ്ടെന്ന് കുടുംബശ്രീ സർവേയിൽ കണ്ടെത്തിയിരുന്നു. ഇതിൽ 20 ലക്ഷം പേർക്ക് 2026ഓടെ തൊഴിൽ നൽകുക എന്ന ലക്ഷ്യം നിലനിൽക്കെയാണ് പറവൂർ ബ്ലോക്ക് പഞ്ചായത്ത് 2022- 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ വകയിരുത്തി  പുതുജാലകം തൊഴിൽമേള പദ്ധതി രൂപീകരിച്ചത്. കുടുംബശ്രീ എറണാകുളം ജില്ലാ മിഷനുമായി സംയോജിച്ചു 25 തൊഴിൽ ദാതാക്കളെയും കണ്ടെത്തി. 

2000 ഒഴിവുകളിലേക്ക് നടന്ന മേളയിൽ 1274 ഉദ്യോഗാർത്ഥികൾ ഓൺലൈനായി രജിസ്ട്രേഷൻ നടത്തി. 674 ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുത്തു. പറവൂർ  ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹെല്പ് ഡസ്ക് വഴി 50ൽ അധികം ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ പുതുക്കാൻ സാധിച്ചു.

തൊഴിൽമേളയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.എസ് സനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി പ്രതീക്ഷ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.എസ് ഷാജി, കെ.ഡി വിൻസന്റ്, ലീന വിശ്വം, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർമാരായ എ.എസ് അനിൽകുമാർ, ഷാരോൺ പനക്കൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗാന അനൂപ്, ബബിത ദിലീപ്, ഡിവിഷൻ മെമ്പർമാരായ ആന്റണി  കോട്ടയ്ക്കൽ, എ.കെ മുരളീധരൻ, നിതാസ്റ്റാലിൻ, ജെൻസി തോമസ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എം.ബി പ്രീതി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, എസ്.എൻ.എം കോളേജ് എൻഎസ്എസ് വളണ്ടിയേഴ്സ്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ മേളയിൽ സജീവ സാന്നിധ്യമായി.

date