Skip to main content

തൊഴിൽ മേള

 

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് / എപ്ലോയബിലിറ്റി സെന്റർ, പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങ് സെൽ, വിഎച്ച്എസ്ഇ തൃശ്ശൂർ മേഖല, നെന്മണിക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ തലോർ ദീപ്തി ഹയർ സെക്കന്ററി സ്കൂളിൽ ജോബ് ഫെയർ സംഘടിപ്പിച്ചു. കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നെന്മണിക്കര പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ബൈജു, ബ്ലോക്ക് പ്രസിഡണ്ട് എം ആർ രജ്ഞിത്ത്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷീല മനോഹരൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ടി വിജയലക്ഷമി, ജില്ലാ എപ്ലോയ്മെന്റ് ഓഫീസർ വി ശിവദാസൻ, എംപ്ലോയ്മെന്റ് ഓഫീസർ വി എം ഹംസ്, ഫാ.ജോഷി കണ്ണൂക്കാടൻ, വിഎച്ച്എസ്ഇ മേഖലാ അസി. ഡയറക്ടർ പി യു വിനോദ്, വി എം കരീം, റീന കെ ജോൺ, ബിനു സി നായർ, സി ഡി എസ് ചെയർപേഴ്സൺ സിന്ധു സുബ്രഹ്മണ്യൻ, കെ അജിത, അരുൺ പി ശങ്കർ തുടങ്ങിയവർ സംസാരിച്ചു.
തൊഴിൽ മേളയിൽ 1826 പേർ പങ്കെടുത്തു. 196 പേർക്ക് തൊഴിൽ നൽകുകയും 269 പേരെ ചുരുക്കപട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. 30 തൊഴിലുടമകൾ പങ്കെടുത്തു.

date