Skip to main content

വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന ക്യാമ്പ് 

 

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന റസിഡൻഷ്യൽ സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന ക്യാമ്പിന് ഇന്ന് (ജനുവരി 30) തുടക്കം. തൃശൂർ ബിഷപ്പ് ഹൗസിന് സമീപമുള്ള ഡിബിസിഎൽസി ഹാളിൽ രാവിലെ 10 മണിക്ക് ക്യാമ്പിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികളിൽ നിന്ന്  പാസ്സ്‌വേർഡ് ആദ്യ ഘട്ടമായ ട്യൂണിംഗ് ക്യാമ്പുകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള രണ്ടാ ഘട്ട ഫ്ളവറിംഗ് ക്യാമ്പാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ, ജില്ലാ കലക്ടർ ഹരിത വി കുമാർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ ഡോ.എം ബി ഹംസ, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടർ കെ എസ് പരീത് എന്നിവർ പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.

date