Post Category
മത്സ്യത്തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ്
മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി നാലിന് മാലിപ്പുറം കർത്തേടം സർവീസ് സഹകരണ സംഘം ഹാളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് മെഡിക്കൽ ക്യാമ്പ്.
ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള അപേക്ഷാ ഫോറങ്ങള്‍ ഞാറക്കൽ മത്സ്യ ഭവൻ ഓഫീസില്‍ ലഭ്യമാണ്. നേത്ര രോഗം, ദന്തരോഗം, ശിശു രോഗം, ഗൈനക്കോളജി, ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി തുടങ്ങിയ വിഭാഗങ്ങളിലാണ് ചികിത്സ ലഭിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്കായി എറണാകുളം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫീസുമായോ ഞാറക്കല്‍ മത്സ്യഭവനുമായോ ബന്ധപ്പെടെണ്ടതാണ്. ഫോൺ:6282609305, 9037362137
date
- Log in to post comments