Skip to main content

ഗ്ലോബല്‍ എക്‌സ്‌പോ : ഫെബ്രുവരി നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

 ഖര- ദ്രവ്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തി കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങൾക്ക് ഊന്നൽ നൽകി തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്‌സ്‌പോ ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജിക്ക്‌ (ജി.ഇ.എക്സ് കേരള 23) ഫെബ്രുവരി നാലിന് എറണാകുളം മറൈൻഡ്രൈവിൽ തുടക്കമാകും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും

ഫെബ്രുവരി നാലു മുതൽ ആറു വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്‌സ്‌പോയുടെ ഭാഗമായി എക്സിബിഷൻ, സെമിനാറുകൾ, സംരംഭക സമ്മേളനം തുടങ്ങിയവ നടക്കും.

അതിവിശാലമായ പവലിയനിലുകളിലായി മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലൂന്നിയുള്ള അന്താരാഷ്ട്ര സാങ്കേതിക വിദ്യകളും, യന്ത്രസംവിധാനങ്ങളും, സ്വദേശത്തും വിദേശത്തും അംഗീകാരം ലഭിച്ച മികച്ച മാതൃകകളും പരിചയപ്പെടുത്തുന്ന നൂറോളം സ്റ്റാളുകളുണ്ടാകും.

ഈ മേഖലയിലെ ലോകോത്തര വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പാനല്‍ ചര്‍ച്ചകള്‍,  സെമിനാറുകള്‍, സംരംഭക സമ്മേളനങ്ങള്‍, ഓപ്പണ്‍ ഫോറങ്ങള്‍, ടെക്‌നിക്കല്‍ സെഷനുകള്‍, കലാ സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.  കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള ജനപ്രതിനിധികൾ എക്സ്പോയിൽ പങ്കെടുക്കും.

date