Skip to main content

ഹെൽപർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

 

പാമ്പാക്കുട ഐ. സി. ഡി. എസ് പ്രോജക്ടിനു കീഴിൽ രാമമംഗലം പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാമമംഗലം പഞ്ചായത്തിൽ സ്ഥിര താമസക്കാരായ പത്താം ക്ലാസ്സ്‌ പാസ്സാവാത്ത 18 നും 48 നുമിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.  അവസാന തീയതി : ഫെബ്രുവരി 10. ഫോൺ : 0485 2274404

date