Skip to main content

സ്‌കൂൾ കൗൺസിലർമാരെ നിയമിക്കുന്നു

തിരൂവനന്തപുരം നഗരസഭ അമ്മക്കൂട്ടം പ്രോജക്ട് പ്രകാരം തിരുവനന്തപുരം അർബൻ-1 ശിശു വികസന പദ്ധതി പ്രോജക്ട് ഓഫീസ് പരിധിയിലെ സർക്കാർ/എയ്ഡഡ് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂളുകളിൽ സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. വിദ്യാഭ്യാസ യോഗ്യത സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, അപ്ലൈഡ് സൈക്കോളജിയിൽ പി.ജി. അല്ലെങ്കിൽ സോഷ്യൽ വർക്കിൽ പി.ജി (മെഡിക്കൽ ആന്റ് സൈക്യാട്രിക് സോഷ്യൽ വർക്കിൽ സ്‌പെഷ്യലൈസേഷൻ).

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും ഈ റാങ്ക് ലിസ്റ്റിന് മൂന്ന് വർഷം പ്രാബല്യമുണ്ടായിരിക്കുന്നതുമാണ്.

അപേക്ഷകൾ തിരുവനന്തപുരം അർബൻ-1 ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയിതി ഫെബ്രുവരി 8 വൈകുന്നേരം 5 മണി. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച അഡ്രസ്സ് പ്രൂഫ്, പ്രവൃത്തിപരിചയം (ഉണ്ടെങ്കിൽ) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. അപേക്ഷ അയക്കേണ്ട വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. തിരുവനന്തപുരം (അർബൻ-1), വള്ളക്കടവ്. പി.ഒ, തിരുവനന്തപുരം- 695009. ഫോൺ: 0471-2464059.

പി.എൻ.എക്സ്. 535/2023

date