Skip to main content
പൊതു സ്ഥലത്തെ മാലിന്യം നീക്കം ചെയ്ത് നവകേരളം കർമ്മപദ്ധതി ടീം

പൊതു സ്ഥലത്തെ മാലിന്യം നീക്കം ചെയ്ത് നവകേരളം കർമ്മപദ്ധതി ടീം

പൊതു സ്ഥലത്തെ മാലിന്യം നീക്കം ചെയ്ത് നവകേരളം കർമ്മപദ്ധതി  ടീം 

വലിച്ചെറിയൽ മുക്തകേരളം ക്യാമ്പയിന്റെ  ഭാഗമായി തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ പടമുകൾ കമ്പിവേലിക്കകം കോളനി പ്രദേശത്തെ  മാലിന്യം  നവകേരളം കർമ്മപദ്ധതി ടീമംഗങ്ങൾ നീക്കം ചെയ്തു.

ഹരിത കർമ്മ സേന അംഗങ്ങൾക്കും, തൊഴിലുറപ്പ് തൊഴിലാളികൾക്കും, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും ഐക്യദാർഢ്യം അറിയിച്ചുകൊണ്ടാണ് ഒന്നര ടൺ മാലിന്യ കൂമ്പാരം നീക്കം ചെയ്തത് . ശേഖരിച്ച മാലിന്യത്തിന്റെ  ഓഡിറ്റിംഗ്  നടത്തുകയും  ഈ മാലിന്യങ്ങൾ   ശാസ്ത്രീയ സംസ്‌കരണത്തിന് കൈമാറുകയും ചെയ്തു. 

തുടർന്ന് അവിടെ  ഫലവൃക്ഷതൈകൾ നടുകയും പരിപാലനം ഉറപ്പു വരുത്തുകയും ചെയിതു. നവകേരളം കർമ്മപദ്ധതി എറണാകുളം ജില്ലാ ടീം അംഗങ്ങൾ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്

കൗൺസിലർ സെൽമ  ഷിഖാബ്, നവകേരളം കർമ്മ പദ്ധതി എറണാകുളം ജില്ലാ കോ ഓഡിനേറ്റർ എസ് രഞ്ജിനി, റിസോഴ്‌സ്‌ പേഴ്സൺമാരായ പി വി വനജ, കെ ടി രത്നഭായ്, പി പി അനികുമാർ, ശാലിനി ബിജു, എ എ സുരേഷ് , സെറീന സേവ്യർ,  പാർവതി എസ് കുറുപ്പ് ,  വി.എച്ച്. ഷാഫി, എം.എ ഹാഷിം, വി.എസ് സൂര്യ,  ജൂലിയ ഡി ദേവസ്സി, ജോയ് ജെഫിൻ, ടി.എസ് ദീപു, ലിനു വി ചീരൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

date