Skip to main content

സ്പർശിനെ (SPARSH) സംബന്ധിച്ച ബോധവത്കരണ പരിപാടി

പുതിയ പെൻഷൻ-SPARSH (സ്പർശ്) സിസ്റ്റത്തിലേക്ക് മാറ്റപ്പെട്ട പ്രതിരോധ പെൻഷൻകാർ/കുടുംബ പെൻഷൻകാർ/ പ്രതിരോധ സിവിലിയൻ പെൻഷൻകാർ/ പ്രതിരോധ സിവിലിയൻ കുടുംബ പെൻഷൻകാർ എന്നിവരുടെ പ്രയോജനത്തിനായി ഫെബ്രുവരി 4ന് ശനിയാഴ്ച രാവിലെ 10.30 മുതൽ 11.30 വരെ തിരുവനന്തപുരം പാങ്ങോട് കരിയപ്പ ഓഡിറ്റോറിയം/കൊളച്ചൽ സ്‌റ്റേഡിയത്തിൽ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ്ചെന്നൈ സ്പർശ് ഔട്ട്‌റീച്ച് പരിപാടി സംഘടിപ്പിക്കുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥി ആകുന്ന ചടങ്ങിൽ റ്റി.ജയശീലൻ, IDAS, കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ്ചെന്നൈ ബ്രിഗേഡിയർ ലളിത് ശർമ്മ, SC, SM, സ്റ്റേഷൻ കമ്മാൻഡർ തിരുവനന്തപുരം എന്നിവർ പങ്കെടുക്കും. അന്നേ ദിവസം 12 മുതൽ 1.30 വരെ വിമുക്തഭടന്മാർക്കുംആശ്രിതർക്കും DPDO പ്രതിനിധികളുമായി നേരിട്ട് ഇടപെടുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും. വിമുക്ത ഭടന്മാരോടും ആശ്രിതരോടും അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സൈനിക ക്ഷേമ വകുപ്പ് ഡയറക്ടർ  അറിയിച്ചു.

പി.എൻ.എക്സ്. 562/2023

date