Skip to main content

വിധവാ പെന്‍ഷന്‍: സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ വിധവ/ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2023 ജനുവരി 1 ന് 60 പൂര്‍ത്തിയാകാത്തവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന വില്ലേജ് ഓഫീസര്‍/ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. വിധവാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്/ ഭര്‍ത്താവ് ഉപേക്ഷിച്ച് 7 വര്‍ഷത്തിലധികമായി എന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ കൂടി ഹാജരാക്കണം.
 

date