Skip to main content

സ്‌പോട്ട് അഡ്മിഷന്‍

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ അയലൂരില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പി.ജി.ഡി.സി.എ (യോഗ്യത: ഡിഗ്രി),  ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത: എസ്.എസ്.എല്‍.സി), ഡി.സി.എ (യോഗ്യത: പ്ലസ്ടു), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (യോഗ്യത: എസ്.എസ്.എല്‍.സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (യോഗ്യത: പ്ലസ് ടു), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (യോഗ്യത: ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡ്ഡ്ഡ് സിസ്റ്റം ഡിസൈന്‍ (യോഗ്യത: എം.ടെക്/ ബി.ടെക്/എം.എസ്.സി) കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷ് നടത്തുന്നു. അപേക്ഷ ഫോറം www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ജനറല്‍ വിഭാഗത്തിന് 150 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 100 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. അപേക്ഷാ ഫോറം രജിസ്‌ട്രേഷന്‍ ഫീസ് അടച്ച ഡി.ഡി സഹിതം ഫെബ്രുവരി 8 ന്  വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസില്‍ സര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ 8547005029, 9495069307, 9447711279, 04923241766 എന്നീ നമ്പറുകളില്‍ ലഭിക്കും.
 

date