Skip to main content

എം.ആര്‍.എസ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

 

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അട്ടപ്പാടി, ഇടുക്കി, പൂക്കോട്  ഏകലവ്യാ എം.ആര്‍.എസുകളിലെ ആറാം ക്ലാസിലേക്ക് പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമാണ് പ്രവേശനം. മറ്റ് എം.ആര്‍.എസുകളില്‍ അഞ്ചാം ക്ലാസിലേക്കാണ് പ്രവേശന പരീക്ഷ നടത്തുന്നത്. അട്ടപ്പാടി ഏകലവ്യാ എം.ആര്‍.എസില്‍ സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലാണ് ക്ലാസുകള്‍. അപേക്ഷ ഫോറം www.stmrs.in  ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. താത്പര്യമുള്ളവര്‍ കുട്ടിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, കുടുംബ വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി www.stmrs.in ലോ, ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ഫെബ്രുവരി 20 നകം അപേക്ഷ നല്‍കണം. അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ കവിയരുത്. പ്രാക്തന ഗോത്ര വിഭാഗങ്ങളെ വരുമാന പരിധി, പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഫോണ്‍: 0491-2505383, 9496070366, 9496070367, 04923-291155.

date