Skip to main content

ജില്ലയിൽ 94 കന്നുകാലികൾക്കു കൂടി രോഗം റിപ്പോർട്ട് ചെയ്തു

കോട്ടയം: ജില്ലയിൽ കെ.എസ്. സുപ്രീം കാലിത്തീറ്റ കഴിച്ച 94 കന്നുകാലികൾക്കുകൂടി വെള്ളിയാഴ്ച (ഫെബ്രുവരി 3) രോഗം റിപ്പോർട്ടു ചെയ്തതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു. വെള്ളിയാഴ്ച ഏറ്റുമാനൂർ, ചങ്ങനാശേരി നഗരസഭകളിലും മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലും പുതുതായി കന്നുകാലികൾക്ക് രോഗം റിപ്പോർട്ടു ചെയ്തു. 18 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ രോഗം റിപ്പോർട്ടു ചെയ്തിരുന്നു.  ചങ്ങനാശേരി - 28, ഏറ്റുമാനൂർ-12, മരങ്ങാട്ടുപിള്ളി- 48, ആർപ്പൂക്കര-2, മാഞ്ഞൂർ-2, പാമ്പാടി-2 എന്നിങ്ങനെ 16 കർഷകരുടെ കന്നുകാലികൾക്കാണ് വെള്ളിയാഴ്ച രോഗം റിപ്പോർട്ട് ചെയ്തത്. മറ്റു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വെള്ളിയാഴ്ച പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.  വിശപ്പില്ലായ്മ, വയറിളക്കം, മന്ദത, പാലുൽപാദനക്കുറവ് എന്നിവയല്ലാതെ ഗൗരവമായ സ്ഥിതിവിശേഷം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.കെ. മനോജ് കുമാർ അറിയിച്ചു. എ.ഡി.ഡി.എൽ. ലാബിലേക്ക് നൽകിയ സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല. കൂടുതൽ സാമ്പിളുകൾ മണ്ണുത്തി, നാമക്കൽ, എറണാകുളം എസ്.എൽ.എം.എ.പി. സ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

date