Skip to main content

ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

കോട്ടയം: പ്രവർത്തന കാര്യക്ഷമത നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റപ്രണർഷിപ് ഡെവലപ്പ്‌മെന്റ് (കൈഡ് )ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. സംരംഭം തുടങ്ങി അഞ്ചു വർഷത്തിൽ താഴെ പ്രവൃത്തിപരിചയമുള്ള സംരംഭകർക്ക് അപേക്ഷിക്കാം. ലീഗൽ ആൻഡ് സ്റ്റാറ്യൂട്ടറി കംപ്ലയൻസ്, പാക്കേജിങ്, ബ്രാൻഡിംഗ്, സ്ട്രാറ്റജിക് മാർക്കറ്റിംഗ്, വർക്കിംഗ് ക്യാപിറ്റൽ മാനേജ്‌മെന്റ്, അഡ്വാൻസ്ഡ് ഡിജിറ്റൽ മാർക്കറ്റിംഗ് ടൈം ആൻഡ് സ്ട്രെസ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിലുള്ളത്. താമസം ഭക്ഷണം ഉൾപ്പെടെ 4130 രൂപയാണ് ഏഴു ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. മാർച്ച് ആറു മുതൽ 14 വരെ കളമശ്ശേരി കൈഡ് ക്യാമ്പസിലാണ് പരിശീലനം. ഫെബ്രുവരി 20നകം അപേക്ഷ നൽകണം. വെബ് സൈറ്റ് :www.kied.info.  ഫോൺ :0484 2532890/2550322/9605542061 .

date