Skip to main content

ഭൂമി പതിച്ചു നല്‍കല്‍:  അപേക്ഷ ക്ഷണിച്ചു

 

കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം ആലത്തൂര്‍ താലൂക്കിലെ പെരിങ്ങോട്ടുകുറിശ്ശി-1 വില്ലേജിലെ മക്കു രാവുത്തറില്‍ നിന്നും ഏറ്റെടുത്ത  29 സെന്റ് (0.1174 ഹെക്ടര്‍) ഭൂമി പതിച്ചു നല്‍കുന്നത് ജില്ലാ കലക്ടര്‍ അപേക്ഷ ക്ഷണിച്ചു. പെരിങ്ങോട്ടുകുറിശ്ശി-1 വില്ലേജിലെയും സമീപ വില്ലേജുകളിലെയും ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും യാതൊരു ഭൂമിയും വീണ്ടെടുക്കാന്‍ അവകാശമില്ലാത്ത ചെറുകിട ഭൂവുടമകളില്‍ നിന്നും ചട്ടം 27 പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകര്‍ 1970 ലെ ഭൂപരിഷ്‌കരണ (പരിധി)  പ്രകാരമുള്ള 17 ാം നമ്പര്‍ ഫോറത്തില്‍ ആലത്തൂര്‍ ഭൂരേഖ തഹസില്‍ദാര്‍ക്ക് ഫെബ്രുവരി 21 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം ബന്ധപ്പെട്ട താലൂക്ക്-വില്ലേജ് ഓഫീസുകളില്‍ ലഭിക്കുമെന്ന് എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ഫോണ്‍-0491 2505309

date