Skip to main content

ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED) സംരംഭകർക്കായി 7 ദിവസത്തെ  ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം  സംഘടിപ്പിക്കുന്നു. മാർച്ച് ആറ് മുതൽ 14 വരെ കളമശേരിയിലെ KIED ക്യാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. 4,130 രൂപയാണ് കോഴ്‌സ് ഫീസ്. താത്പര്യമുള്ളവർ ഫെബ്രുവരി 20ന് മുൻപായി www.kied.info-ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണമെന്ന് സിഇഒ  &  എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർക്കാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് 0484 2532890, 2550322, 9605542061.

date