Skip to main content

കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഒഴിവ് 

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയുടെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 

    താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലിലേക്ക് ഫെബ്രുവരി 15 വൈകിട്ട് അഞ്ചിനകം അയക്കണം. Application for the post of Casualty Medical Officer എന്ന് ഇ മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ ഓഫീസില്‍ നിന്ന് ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 

date