Skip to main content

വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ ഇന്റര്‍വ്യു

എറണാകുളം ജില്ലയില്‍ സൈനിക ക്ഷേമവകുപ്പില്‍ വെല്‍ഫെയര്‍  ഓര്‍ഗനൈസര്‍ (കാറ്റഗറി നമ്പര്‍.097/2019) എന്ന തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ ഫെബ്രുവരി 8, 9 തീയതികളില്‍ യഥാക്രമം രാവിലെ  9.30നും  ഉച്ചയ്ക്ക് 12 നും നടത്തും. ഇന്റര്‍വ്യൂവിന് യോഗ്യരായവര്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാണ്. വ്യക്തിഗത അറിയിപ്പ് നല്കുന്നതല്ലെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എറണാകുളം ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0484 2988857.

date