Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ഐ.സി.ഡി.എസ് താനൂര്‍ പ്രൊജക്ടിന് കീഴിലെ 130 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. സാധനങ്ങള്‍ ഓഫീസില്‍ എത്തിക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‌ട്ടേഷന്‍ ചെലവുകള്‍, കയറ്റിറക്ക് കൂലി, നികുതികള്‍ ഉള്‍പ്പടെയുള്ള തുകയാണ് ദര്‍ഘാസില്‍ കാണിക്കേണ്ടത്. ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 1 മണി വരെ ദര്‍ഘാസ് ഫോറം സ്വീകരിക്കും. അടങ്കല്‍ തുകയുടെ 1 ശതമാനം നിരതദ്രവ്യമായി താനൂര്‍ ശിശുവികസന പദ്ധതി ഓഫീസറുടെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി ദര്‍ഘാസിനോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന താനൂര്‍ ശിശു വികസന പദ്ധതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍- 0494 2442981.

ഐ.സി.ഡി.എസ് താനൂര്‍ അഡീഷണല്‍ പ്രൊജക്ടിന് കീഴിലെ 136 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 7 ന് ഉച്ചയ്ക്ക് 2 മണി വരെ ദര്‍ഘാസ് ഫോറം സ്വീകരിക്കും. അടങ്കല്‍ തുകയുടെ 1 ശതമാനം നിരതദ്രവ്യമായി താനൂര്‍  അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസറുടെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി ദര്‍ഘാസിനോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ താനൂര്‍ മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താനൂര്‍ അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍- 0494 2441433, 9895854813.

date