Post Category
ശില്പശാല സംഘടിപ്പിച്ചു
ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓട്ടോമൊബൈല്‍ സര്‍വ്വീസ് യൂണിറ്റുകളിലെ തൊഴിലാളികള്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം സൂര്യ റീജന്‍സിയില്‍ നടന്ന പരിപാടി പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടര്‍ എന്‍.ജെ മുനീര്‍ അധ്യക്ഷത വഹിച്ചു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഇന്‍സ്പെക്ടര്‍ എല്‍. കൈലാസ് കുമാര്‍, അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ടി. രമേഷ്, ഡോ. സഹീര്‍ നെല്ലിപ്പറമ്പന്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments