Skip to main content

ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, പാതായ്ക്കര,  തൃശ്ശൂര്‍ ജില്ലയിലെ വരവൂര്‍, ഹെര്‍ബര്‍ട്ട് നഗര്‍, എടത്തിരുത്തി എന്നീ 5 ഐ.ടി.ഐ കളില്‍ അരിത്തമാറ്റിക് കാല്‍ക്കുലേഷന്‍ കം ഡ്രോയിങ് (എ.സി.ഡി) ഇന്‍സ്ട്രക്ടറുടെ ഒന്ന് വീതം ഒഴിവും, പാലക്കാട് ജില്ലയിലെ മംഗലം ഐ.ടി.ഐയില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (സര്‍വ്വേയര്‍) ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുമാണുള്ളത്. എ.സി.ഡിയ്ക്ക് ഏതെങ്കിലും വിഷയത്തില്‍ 3 വര്‍ഷ എഞ്ചിനീയറിങ് ഡിപ്ലോമയും ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (സര്‍വ്വേയര്‍) തസ്തികയ്ക്ക് 3 വര്‍ഷ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയുമാണ് യോഗ്യത. മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഒരു ദിവസം പരമാവധി 945 രൂപ ദിവസ വേതനം ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഫെബ്രുവരി 6 ന് (തിങ്കള്‍) രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഐ.ടി.ഐ യില്‍ (എലത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം) വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2371451, 0495 2461889.
 

date