Skip to main content

ബഫർ സോൺ ഹെൽപ്‌ഡെസ്‌കിൽ ലഭിച്ച പരാതികൾ പരിഹരിച്ചു

ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെൽപ് ഡെസ്‌കുകളിൽ ലഭിച്ച മുഴുവൻ പരാതികളും പരിഹരിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഹെൽപ് ഡെസ്‌കുകളിൽ ഇതുവരെ ലഭിച്ച 63,615 പരാതികളാണ് പരിഹരിച്ചത്. സർക്കാരിൽ ഇ-മെയിൽ വിലാസത്തിൽ ഉൾപ്പെടെ ലഭിച്ച എല്ലാ പരാതികളും ഹെൽപ് ഡെസ്‌കുകൾക്ക് കൈമാറിയിരുന്നു. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൺവയോൺമെന്റ് സെന്ററിന്റെ (KSREC) അസറ്റ് മാപ്പർ ആപ്ലിക്കേഷൻ വഴി 81,258 നിർമിതികൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇതോടെ ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട് ലഭ്യമായ മുഴുവൻ നിർമ്മിതികളും അപ്ലോഡ് ചെയ്തു. അപ്ലോഡ് ചെയ്ത നിർമ്മിതികൾ സംബന്ധിച്ച വിവരങ്ങൾ KSREC പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി വിദഗ്ധ പരിശോധനാ സമിതിക്കു കൈമാറും.

പി.എൻ.എക്സ്. 687/2023

date