Skip to main content

വൈഗ 2023 B2B മീറ്റിന്റെ രജിസ്ട്രേഷൻ ഫെബ്രുവരി 8 വരെ . 

കേരള സർക്കാർ കൃഷി വകുപ്പ് നടത്തുന്ന വൈഗ 2023ൽ ഉല്പാദക-സംരഭക മീറ്റിൻറെ  (B2B മീറ്റ്) രജിസ്‌ട്രേഷൻ ഫെബ്രുവരി 8 വരെ. 2023 ഫെബ്രുവരി 28ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന വൈഗ B2B മീറ്റിൽ പങ്കെടുക്കുന്നതിന് കർഷക ഗ്രൂപ്പുകൾ, കാർഷിക ഉല്പാദന സംഘടനകൾ (FPO), കൃഷി അനുബന്ധ മൈക്രോ സ്മാൾ മീഡിയം സംരംഭങ്ങൾ, എക്സ്പോട്ടേർസ്, കൃഷിക്കൂട്ടങ്ങൾ  തുടങ്ങിയവർക്ക് www.vaigakerala.com എന്ന വെബ്സൈറ്റ് വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാം. 

കാർഷിക മൂല്യ വർദ്ധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ അസംസ്കൃത ഉൽപന്നങ്ങളും, മൂല്യ വർദ്ധിത ഉൽപന്നങ്ങളും വിൽക്കാനും വാങ്ങാനും ഉദ്ദേശിക്കുന്ന ഉത്പാദകരേയും ഉപഭോക്താക്കൾ/സംരഭകരേയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇതുവഴി ലക്ഷ്യമിടുന്നു. ഇതിനായി അന്നേ ദിവസം വ്യക്തിഗത മീറ്റിംഗ് ക്രമപ്പെടുത്തി നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9387877557, 9846831761 നമ്പറുകളിൽ ബന്ധപ്പെടുക. 

 

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ 
ഫാം ഇൻഫർമേഷൻ ബ്യുറോ

date