Skip to main content

കായികമേള

        കേരള സ്റ്റേറ്റ് സ്പോട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന വിദ്യാലയങ്ങളുടെ സംയുക്ത കായികമേള ഫെബ്രുവരി 9, 10 തീയതികളിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇ ഗ്രൗണ്ടിൽ നടത്തും. അത്‌ലറ്റിക്‌സ് വിഭാഗത്തിലാണ് മത്സരങ്ങൾ. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി അണ്ടർ 14, അണ്ടർ 17 വിഭാഗങ്ങളിൽ മത്സരങ്ങളുണ്ടാകും. ജില്ലാതല മത്സരങ്ങളിൽ നിന്നു തെരഞ്ഞെടുക്കുന്ന കായിക താരങ്ങളെയാണ് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്. വ്യക്തിഗത ഇനങ്ങളിൽ ഒരു ജില്ലയിൽ നിന്ന് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്കും റിലേ ടീമിൽ ഒന്നാം സ്ഥാനം നേടുന്ന സ്കൂളിനും പങ്കെടുക്കാം. 9ന് വൈകിട്ട് 3.30ന് മത്സരങ്ങളുടെ ഉദ്ഘാടനം നടക്കും. 10ന് വൈകുന്നേരം 5ന് സമാപിക്കും.

പി.എൻ.എക്സ്. 691/2023

date