Skip to main content

അപേക്ഷ തീയതി നീട്ടി

 

വാഴക്കുളം അഡീഷണൽ ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. അപേക്ഷകർ കീഴ്മാട് ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാരും സേവന തൽപരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും, 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾ ആയിരിക്കണം. താത്പര്യമുള്ളവർക്ക് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സാകാൻ പാടില്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 14- ന് വൈകീട്ട് അഞ്ചു വരെ തോട്ടക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന വാഴക്കുളം അഡീഷ്ണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. ( ഫോൺ - 0484 - 2952488, 9387162707). അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, കീഴ്മാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. 

date