Skip to main content

കായികതാരങ്ങൾക്കു സാമ്പത്തിക സഹായം

അന്താരാഷ്ട്ര മത്സരങ്ങളിൽ വിജയിക്കാനുള്ള സാധ്യതകൾ മെച്ചപ്പെടുത്തുന്നതിന് കായികതാരങ്ങളെ പ്രാപ്തരാക്കുന്നതിനുവേണ്ടി കായികതാരങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നതിനു സംസ്ഥാന സർക്കാർ കായികയുവജനകാര്യാലയം മുഖേന നടപ്പിലാക്കുന്ന കേരള ഒളിമ്പ്യൻ സപ്പോർട്ട് പ്രോഗ്രാം പദ്ധതി പ്രകാരം കേരളീയരായ കായികതാരങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അർഹതാമാനദണ്ഡങ്ങൾ, അപേക്ഷ തുടങ്ങിയ വിവരങ്ങൾ കായികയുവജനകാര്യാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ dsya.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. നിശ്ചിത ഫോമിൽ അല്ലാത്ത അപേക്ഷകളും അവസാനതീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കില്ല. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: ഡയറക്ടർ, കായികയുവജനകാര്യാലയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33.

പി.എൻ.എക്സ്. 695/2023

date