Skip to main content

സ‍‍‍ർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസിജ്യർ പരീക്ഷാ ഫലം

 

കേരള ലെജിസ്ലേറ്റീവ് അസംബ്ലീ മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (K-LAMPS (PS)) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 75.19 ആണ് വിജയശതമാനം. നടപ്പു ബാച്ച് (8TH ബാച്ച്), മുൻ ബാച്ചുകളിൽ നിന്നായി ആകെ 129 പേർ പരീക്ഷ എഴുതിയതിൽ 97 പേർ വിജയിച്ചു. 2022-ലെ എഴുത്തു പരീക്ഷ സെപ്റ്റംബർ 24, 25 തീയതികളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിലും വാചാ പരീക്ഷാ നവംബർ 10, 11 തീയതികളിൽ തിരുവനന്തപുരം കേന്ദ്രത്തിലും നടത്തിയത്. പരീക്ഷാ ഫലം നിയമസഭ വെബ്സൈറ്റിലെ (www.niyamasabha.org) കെ –ലാംപ്സ് ലിങ്കിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 0471 2512662/ 2453. പുനർ മൂല്യ നിർണ്ണയം നടത്തുവാൻ താത്പര്യമുള്ള പഠിതാക്കൾ ഇ-മെയിൽ മുഖേന ഫെബ്രുവരി 12ന് മുമ്പായി അപേക്ഷിക്കണം.

2022ലെ പരീക്ഷയിൽ എട്ടാമത് ബാച്ചിൽ ശലഭ എസ്. (ശിവാസ്, ടി.സി. 28/872, പി. ആർ.എ-31, കൈതമുക്ക്, പേട്ട പി.ഒ., തിരുവനന്തപുരം) ഒന്നാം റാങ്കും, മേഘ മോഹൻ (കല്ലറ വീട്, വെള്ളനാട് പി.ഒ., തിരുവനന്തപുരം) രണ്ടാം റാങ്കും, ശ്രീജിത്ത് കെ.എസ് (സാഫല്യം, വാരിയംകുഴി, മഞ്ചുവിളാകം പി.ഒ., നെയ്യാറ്റിൻകര, തിരുവനന്തപുരം) മൂന്നാം റാങ്കും കരസ്ഥമാക്കി.

പി.എൻ.എക്സ്. 704/2023

date