Skip to main content

ഫ്രീഡം ഫെസ്റ്റ് ലോഗോ മുഖ്യമന്ത്രി ഫെബ്രുവരി 8 ന് പ്രകാശനം ചെയ്യും

നവകേരള സൃഷ്ടിയിൽ വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ ജനപക്ഷ വികസന ബദൽ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ മേയ് 12 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 'ഫ്രീഡം ഫെസ്റ്റ് 2023 രാജ്യാന്തര  സമ്മേളനത്തിന്റെ ലോഗോ ഐടി സെക്രട്ടറി ഡോ രത്തൻ ഖേൽക്കറിന് നൽകി ഫെബ്രുവരി എട്ടിന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി കോ-ചെയർ ഡോ ബി ഇഖ്ബാൽ, KITE  സി ഇ ഒ കെ അൻവർ സാദത്ത്, DAKF ജനറൽ സെക്രട്ടറി ടി ഗോപകുമാർ എന്നിവർ സംബന്ധിക്കും

സ്വതന്ത്ര വിജ്ഞാന സംരംഭങ്ങളുടെയും ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെയും മറ്റ് സാങ്കേതിക വിദ്യകളുടെയും പ്രസക്തിപങ്ക്പ്രയോഗം എന്നിവയ്ക്കാണ് സമ്മേളനത്തിൽ ഊന്നൽ. സാങ്കേതിക വിദ്യകളുടെ ജനപക്ഷ പ്രയോഗങ്ങൾക്കുള്ള സാധ്യതകളും ആരായും. വിജ്ഞാന സമൂഹത്തിലെ കേരളത്തിന്റെ പ്രയാണത്തിന് സമഗ്രമായ ദിശബോധം പകരാൻ ഉതകുന്ന പരിപാടികളാണ് ഫ്രീഡം ഫെസ്റ്റ് 2023 ൽ ഉൾപ്പെടുത്തുന്നത്.

പി.എൻ.എക്സ്. 705/202

date